Connect with us

Kerala

പ്രതിഷേധം ഫലം കണ്ടു; തിയേറ്റര്‍ ഉടമക്കെതിരായ കേസ് പിന്‍വലിക്കും

Published

|

Last Updated

മലപ്പുറം: എടപ്പാള്‍ തിയേറ്റര്‍ പീഡനം പുറത്തുകൊണ്ടുവന്ന ശാരദ തിയേറ്റര്‍ ഉടമ സതീശനെതിരായ കേസ് പിന്‍വലിക്കും. കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി മലപ്പുറം എസ് പിക്ക് നിര്‍ദേശം നല്‍കി. സതീശനെ കേസില്‍ മുഖ്യസാക്ഷിയാക്കാനും തീരുമാനിച്ചു.

കേസുമായി ബന്ധപ്പെട്ട ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരില്‍ നിന്ന് ഡിജിപി നിയമോപദേശം തേടിയിരുന്നു. സതീശന്‍ തെളിവ് മറച്ചുവെക്കുകയോ നശിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും തിയേറ്റര്‍ ഉടമക്കെതിരായ ഒരു കേസും നിലനില്‍ക്കില്ലെന്നുമായിരുന്നു നിയമോപദേശം.

പോലീസിനെ വിവരം അറിയിക്കാന്‍ വൈകിയെന്നാരോപിച്ചാണ് തീയറ്റര്‍ ഉടമക്കെതിരെ പൊലീസ് കേസെടുത്തത്. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ കൂട്ടുനിന്നുവെന്നും പൊലീസ് ആരോപിച്ചിരുന്നു. സതീശനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയില്‍ കടുത്തപ്രതിഷേധമാണുയര്‍ന്നത്. തുടര്‍ന്നാണ് വീഴ്ച തിരുത്താന്‍ പോലീസ് തീരുമാനിച്ചത്.

Latest