Connect with us

Kerala

കൊച്ചിയില്‍ കപ്പല്‍ ബോട്ടിലിടിച്ച് രണ്ട് പേര്‍ക്ക് പരുക്ക്

Published

|

Last Updated

കൊച്ചി: മുനമ്പത്ത് കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ച് രണ്ട് പേര്‍ക്ക് പരുക്കേറ്റു. പള്ളിപ്പുറം പുതുശ്ശേരി സ്വദേശി ജോസി, പറവൂര്‍ സ്വദേശി അശോകന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. അപകടത്തില്‍ ബോട്ടിന്റെ മുന്‍ഭാഗം തകര്‍ന്നു.
ഇന്ന് പുലര്‍ച്ചെ നാലേകാലോടെയാണ് സംഭവം. കപ്പല്‍ നിര്‍ത്താതെ പോയെന്ന് തൊഴിലാളികള്‍ പറഞ്ഞു. 12 പേരാണ് ബോട്ടിലുണ്ടായിരുന്നത്.