സഊദിയില്‍ ചെറിയ പെരുന്നാള്‍ അവധി അവധി പ്രഖ്യാപിച്ചു

Posted on: June 6, 2018 7:54 pm | Last updated: June 6, 2018 at 8:11 pm
SHARE

മക്ക: സര്‍ക്കാര്‍ മേഖലയില്‍ ഈ വര്‍ഷത്തെ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. പത്ത് ദിവസത്തെ അവധിയാണ് സഊദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് പ്രഖ്യാപിച്ചത്.

ഉമ്മുല്‍ ഖുറാ കലണ്ടര്‍ പ്രകാരമാണ് അവധി. പെരുന്നാള്‍ അവധിക്കു ശേഷം ജൂണ്‍ ഇരുപത്തിനാലിന് (ശവ്വാല്‍ പത്ത്) സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം പുനഃരാരംഭിക്കുക.