ഉത്തര്‍പ്രദേശില്‍ അക്രമികള്‍ വീട്ടില്‍വെച്ച് യുവാവിനെ വെടിവെച്ചു കൊന്നു

Posted on: June 6, 2018 11:52 am | Last updated: June 6, 2018 at 11:52 am
SHARE

മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ 40കാരനെ അഞ്ചംഗ സംഘം വെടിവെച്ചുകൊന്നു. ബോജഹേരി ഗ്രാമത്തിലാണ് സംഭവം. വീട്ടിലേക്ക് അതിക്രമിച്ചെത്തിയ അക്രമികള്‍ അബാദ് ഹസന്‍ എന്നയാളെ വെടിവെക്കുകയായിരുന്നു.

ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൂര്‍വവൈരാഗ്യമാണ് ക്യത്യത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here