ജയനഗര്‍ ഉപതിരഞ്ഞെടുപ്പ്: ജെഡിഎസ് സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു

Posted on: June 5, 2018 7:53 pm | Last updated: June 5, 2018 at 7:53 pm

ബംഗളൂരു: ബിജെപി സ്ഥാനാര്‍ഥിയുടെ നിര്യാണത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയിലെ ജയനഗറില്‍ ജെഡിഎസ് കോണ്‍ഗ്രസിനെ പിന്തുണക്കും. സഖ്യമായി മത്സരിക്കുന്നതിന്റെ ഭാഗമായി ജെഡിഎസ് ഇവിടെ നിര്‍ത്തിയിരുന്ന സ്ഥാനാര്‍ഥി കാലെ ഗൗഡയെ പിന്‍വലിച്ചു.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൗമ്യ റെഡ്ഡിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് ജെഡിഎസ് നേതാക്കള്‍ അറിയിച്ചു.