ഷോപ്പിയാനില്‍ ഗ്രനേഡ് ആക്രമണങ്ങളില്‍ 23 പേര്‍ക്ക് പരുക്ക്

Posted on: June 5, 2018 6:03 am | Last updated: June 5, 2018 at 12:07 am
SHARE

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പോലീസ് സംഘത്തിന് നേരെയുണ്ടായ തീവ്രവാദികളുടെ ഇരട്ട ഗ്രനേഡ് ആക്രമണങ്ങളില്‍ 23 പേര്‍ക്ക് പരുക്കേറ്റു. ഷോപ്പിയാന്‍ ജില്ലയിലെ ബട്‌പൊറ ചൗക്കിലാണ് സംഭവം. എട്ട് പോലീസുകാര്‍ക്കും 15 നാട്ടുകാര്‍ക്കും പരുക്കേറ്റു.

ഒരു സ്ത്രീക്കും കുട്ടിക്കും പരുക്കേറ്റിട്ടുണ്ട്. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സി ആര്‍ പി എഫ് വാഹനം കയറിയിറങ്ങി 21കാരന്‍ മരിച്ചതിന് ശേഷം ശനിയാഴ്ച മുതല്‍ ഗ്രനേഡ് ആക്രമണം ഉണ്ടാകുന്നുണ്ട്. കുപ്‌വാര ജില്ലയിലെ തംഗ്ധാറില്‍ സുരക്ഷാ സൈനികരുടെ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. ഇവിടെ കടകളെല്ലാം അടഞ്ഞുകിടന്നു. സാധാരണ ജീവിതത്തെ ബാധിച്ചിട്ടുണ്ട്.