Connect with us

Ongoing News

കേരള പ്രീമിയര്‍ ലീഗ്: ക്വാര്‍ട്‌സ് എഫ് സി- ഗോകുലം എഫ് സി ഫൈനല്‍ ഇന്ന്

Published

|

Last Updated

മലപ്പുറം: അഞ്ചാമത് കേരള പ്രീമിയര്‍ ലീഗ് ഫൈനല്‍ മത്സരം ഇന്ന് തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കും. ഉച്ചക്കുശേഷം മൂന്ന് മണിക്ക് നടക്കുന്ന മത്സരത്തില്‍ ക്വാര്‍ട്‌സ് എഫ് സി ഗോകുലം എഫ് സിയെ നേരിടും. സെമിഫൈനലില്‍ ക്വാര്‍ട്‌സ് എഫ് സി നിലവിലെ റണ്ണേഴ്‌സപ്പായ എഫ് സി തൃശൂരിനെ രണ്ടിനെതിരെ നാലുഗോളുകള്‍ക്കും ഗോകുലം എഫ് സി സാറ്റ് തിരൂരിനെ ഏകപക്ഷീയമായ ഒരു ഗോളിനും പരാജയപ്പെടുത്തിയാണ് ഫൈനലില്‍ പ്രവേശിച്ചത്. ഏത് ടീം ജയിച്ചാലും ലീഗിന്റൈ അഞ്ചുവര്‍ഷ ചരിത്രത്തില്‍ പുതിയ അവകാശികളായിരിക്കും.

---- facebook comment plugin here -----

Latest