Connect with us

Kerala

ചെങ്ങന്നൂര്‍ തോല്‍വി: ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒന്നോ രണ്ടോ പേരുടെ തലയില്‍ ഉത്തരവാദിത്വം കെട്ടിവെക്കാനില്ല. എല്ലാവര്‍ക്കും കൂട്ടായ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗ്രൂപ്പ് തര്‍ക്കമാണ് തോല്‍വിയിലേക്ക് നയിച്ചതെന്ന ആരോപണങ്ങള്‍ തെറ്റാണ്. സംഘടനാപരമായ പോരായ്മകള്‍ പാര്‍ട്ടിയില്‍ നിലനില്‍ക്കുന്നുണ്ട്. കോണ്‍ഗ്രസും യു.ഡി.എഫും ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ഇറങ്ങിയതെന്നും ചെന്നിത്തല പറഞ്ഞു. തോല്‍വിക്ക് കാരണം ഗ്രൂപ്പ് പ്രവര്‍ത്തനമാണെന്ന കെപിസിസി മുന്‍ പ്രസിഡന്റ് വിഎം സുധീരന്‍ ആരോപിച്ചിരുന്നു.

Latest