ചെങ്കല്‍പേട്ടയില്‍ കണ്ടെത്തിയ മ്യതദേഹം ജസ്‌നയുടേതല്ലെന്ന് സഹോദരന്‍

Posted on: June 2, 2018 10:58 am | Last updated: June 2, 2018 at 10:58 am
SHARE

ചെന്നൈ: തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ടയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മ്യതദേഹം കോട്ടയം എരുമേലിയില്‍നിന്നും കാണാതായ ജസ്‌നയുടേതല്ലെന്ന് സഹാദരന്‍. മ്യതദേഹത്തിന് ജസ്‌നെയെക്കാള്‍ പ്രായക്കൂടുതല്‍ തോന്നുന്നുവെന്ന് സഹോദരന്‍ പറഞ്ഞു. എന്നിരുന്നാലും സ്ഥിരീകരണത്തിനായി ഡിഎന്‍എ പരിശോധനക്ക് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സഹോദരന്‍ പറഞ്ഞു. മ്യതദേഹം കത്തിക്കരിച്ച നിലയിലാണെങ്കിലും മുഖത്തിന്റെ കുറച്ച് ഭാഗങ്ങള്‍ കത്തിയിരുന്നില്ല.

പല്ലില്‍ കണ്ട ക്ലിപ്പാണ് ജസ്‌നയുടേതാണോ മ്യതദേഹമെന്ന സംശയം ജനിപ്പിച്ചത്. കാണാതാകുമ്പോള്‍
ജസ്‌നയും പല്ലില്‍ ക്ലിപ്പിട്ടിരുന്നു.മാര്‍ച്ച് 22നാണ് ജസ്‌നയെ ബന്ധുവീട്ടില്‍നിന്നും കാണാതാകുന്നത്. മ്യതദേഹം കണ്ടെത്തിയതിനെത്തുടര്‍ന്ന് കേരള പോലീസ് ഇന്ന് രാവിലെയോടെ ചെങ്കല്‍പേട്ടയിലത്തിയിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ചെങ്കല്‍പേട്ടയിലെ റോഡരികില്‍ മ്യതദേഹം കണ്ടെത്തിയത്.