റമസാന്‍ ബിഗ്ബസാറിന് തുടക്കം

Posted on: June 1, 2018 9:52 pm | Last updated: June 1, 2018 at 9:52 pm
SHARE

ദുബൈ: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചില്ലറ വില്‍പന ദാതാക്കളെ അണിനിരത്തി ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ റമസാന്‍ ബിഗ് ബസാറിന് തുടക്കമായി. ശൈഖ് റാശിദ് ഹാളില്‍ നടക്കുന്ന പ്രദര്‍ശനം ഈ മാസം 11 വരെയുണ്ടാകും. ഇമാറാത്തി ടെലിവിഷന്‍ അവതാരകരായ അഹ്മദ് അബ്ദുല്ല മുഹമ്മദ് അല്‍ റമാലും ലൈല ഖല്‍ഫാന്‍ ഹുമൈദ് അല്‍ മഖ്ബലിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. കണ്‍സെപ്റ്റ് ബ്രാന്‍ഡ് ഗ്രൂപ്പ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ വിജയ് സംയാനി സംബന്ധിച്ചു.

വസ്ത്രങ്ങള്‍, ലെതര്‍ ഉത്പന്നങ്ങള്‍, ആഭരണങ്ങള്‍, സുഗന്ധ ദ്രവ്യങ്ങള്‍, കണ്ണടകള്‍, വാച്ചുകള്‍, പാദരക്ഷകള്‍, വീട് അലങ്കാര വസ്തുക്കള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ഭക്ഷ്യോത്പന്നങ്ങള്‍, കളിപ്പാട്ടങ്ങള്‍, യാത്രാ-വിനോദ സഞ്ചാര ഉത്പന്നങ്ങള്‍ തുടങ്ങിയവയാണ് ബിഗ് ബസാറിലുള്ളത്.
റമസാന്‍ മജ്‌ലിസിനൊപ്പം ഹെന്ന മജ്‌ലിസും കുട്ടികള്‍ക്കായി കിഡ്‌സ് പ്ലേ ഏരിയയും ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും ഉച്ചക്ക് ശേഷം മൂന്നു മുതല്‍ അര്‍ധരാത്രി ഒരു മണി വരെ പ്രവര്‍ത്തിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here