പാചകവാതക വില കുത്തനെ കൂട്ടി

Posted on: June 1, 2018 9:04 am | Last updated: June 1, 2018 at 11:56 am
SHARE

ന്യൂഡല്‍ഹി: ഇന്ധനവില നിരന്തരം കൂടുന്നതിന് പിന്നാലെ രാജ്യത്ത് പാചകവാതക വിലയും കുത്തനെ
വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 49 രൂപയും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിന്‍ഡറിന് 78.50 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് ഗാര്‍ഹിക സിലിന്‍ഡറിന് 688 രൂപയായി.

പാചകവാതക സബ്‌സിഡിയുള്ളവര്‍ക്ക് 190 രൂപ 60 പൈസ അക്കൗണ്ടില്‍ എത്തും. ഫലത്തില്‍ 497.84 രൂപയാണ് വിലയാകുന്നത്. വാണിജ്യ സിലിന്‍ഡറിന്റെ വില 1229. 50 രൂപയായി ഉയരും.

ആഗോള വിപണിയിലെ ഇന്ധനവിലയുടെ അടിസ്ഥാനത്തില്‍ ഓരോ മാസവും പാചകവാതക കമ്പനികള്‍ പാചകവാതകത്തിന്റെ വിലയില്‍ മാറ്റം വരുത്താറുണ്ട്. ഇത് അനുസരിച്ചാണ് ഇന്ന് മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.