ദീപ നിശാന്തിനെ ഫോണില്‍ വിളിച്ച മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

Posted on: June 1, 2018 6:01 am | Last updated: June 1, 2018 at 12:03 am
SHARE

തൃശൂര്‍: എഴുത്തുകാരിയും തൃശൂര്‍ കേരളവര്‍മ കോളജ് അധ്യാപികയുമായ ദീപ നിശാന്തിനോട് ഫോണിലൂടെ അസഭ്യവര്‍ഷം നടത്തിയ കേസില്‍ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മാള പുത്തന്‍ചിറ സ്വദേശി അനൂപ്(20), നെടുപുഴ സ്വദേശി ആഷിക്(19), കോഴിക്കോട് ബാലുശ്ശേരി സ്വദേശി ലാലു(20) എന്നിവരെയാണ് തൃശൂര്‍ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ബിജെ പി അനുകൂല വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ദീപയുടെ നമ്പര്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ നമ്പറില്‍ തുടരെ വിളിക്കാനായിരുന്നു നിര്‍ദേശം. ഇങ്ങനെ ഒട്ടേറെ കോളുകള്‍ ദീപക്ക് ലഭിച്ചു. വിളിച്ചവരുടെ പേരുവിവരങ്ങളും സംഭാഷണവും സഹിതമാണ് ദീപ പരാതി നല്‍കിയത്.

സംഘ്പരിവാറിനെ വിമര്‍ശിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിനു ശേഷമായിരുന്നു ദീപ നിശാന്തിനെതിരെ സൈബര്‍ ആക്രമണം രൂക്ഷമായത്. ഇതോടൊപ്പം വാട്‌സാപ്പ് ഗ്രൂപ്പുകളിലും പ്രചാരണം തുടര്‍ന്നു. ഭര്‍ത്താവിന്റെയും കുഞ്ഞിന്റെയും ഫോട്ടോ സഹിതം ദുഷ്പ്രചാരണം നടത്തി. ദീപയുടെ മൂന്ന് പരാതികളാണ് പോലീസ് അന്വേഷിക്കുന്നത്. മോശം കമന്റുകളിട്ടവരുടെ സ്‌ക്രീന്‍ഷോട്ട്, വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ദീപയുടെ നമ്പര്‍ സഹിതമുള്ള പോസ്റ്റ് തുടങ്ങിയ തെളിവുകള്‍ സഹിതമായിരുന്നു പരാതി നല്‍കിയത്.