ലോക്‌സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി തിരിച്ചടി നേരിടുന്നു

Posted on: May 31, 2018 11:58 am | Last updated: May 31, 2018 at 12:01 pm

ന്യൂഡല്‍ഹി: നാല് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും 11 നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന നടന്ന ഉപതിരഞ്ഞെടുപ്പില്‍ മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലും 9 നിയമസഭാ മണ്ഡലങ്ങളിലും ബിജെപി സഖ്യം പിന്നലേക്ക്. തുടക്കത്തില്‍ നാല് ലോക്് സഭാമണ്ഡലങ്ങളിലും മുന്നിട്ടു നിന്ന ബിജെപി സഖ്യത്തെ പിന്തള്ളിക്കൊണ്ട് പ്രതിപക്ഷ കക്ഷികള്‍ മുന്നേറുകയായിരുന്നു. ലോക്‌സഭാ ഉപതിരഞ്ഞെടപ്പ് നടന്ന ഉത്തര്‍ പ്രദേശിലെ കയ്‌റാനയിലും മഹാരാഷ്ട്രയിലെ ഭണ്ഡാര-ഗോണ്ഡിയ എന്നിവക്ക് പിന്നാലെ നാഗാലാന്‍ഡിലെ ഏക ലോക്‌സഭാ സീറ്റിലും പ്രതിപക്ഷ കക്ഷികള്‍ മുന്നിലെത്തി. കയ്‌റാനയില്‍ സമാജ് വാദി-രാഷ്ട്രീയ ലോക്ദള്‍ സംയുക്ത സ്ഥാനാര്‍ഥിയുടെ ലീഡ് 16,000 കവിഞ്ഞു. ഭണ്ഡാര-ഗോണ്ഡിയയയില്‍ കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിച്ച എന്‍സിപി സ്ഥാനാര്‍ഥി ബിജെപിയെ മറികടന്നു. നാഗാലാന്‍ഡില്‍ ബിജെപി പിന്തുണയുള്ള എന്‍ഡിപിപി സ്ഥാനാര്‍ഥിയെ പിന്നിലാക്കി കോണ്‍ഗ്രസ് പിന്തുണയുള്ള എന്‍പിഎഫ് സ്ഥാനാര്‍ഥി മുന്നേറുകയാണ്. അതേ സമയം മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ ബിജെപി ലീഡ് തുടരുകയാണ്.

നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂര്‍ ഉള്‍പ്പെടെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലും ബിജെപി പിന്നോട്ട് പോയിരിക്കുകയാണ്. ഉത്തരാഖണ്ഡിലെ തരള്ളി, ജാര്‍ഖണ്ഡിലെ ഗോമിയ എന്നിവിടങ്ങളില്‍ മാത്രമാണ് ബിജെപി ലീഡ് ചെയ്യുന്നത്. ആറിടത്ത് കോണ്‍ഗ്രസും മൂന്നിടത്ത് പ്രാദേശിക പാര്‍ട്ടികളുമാണ് മുന്നിട്ടുനില്‍ക്കുന്നത്.