മാണിയുടെ പിന്തുണയില്ലാതെ ജയിക്കാന്‍ കഴിയുമെന്ന് ചെങ്ങന്നൂര്‍ തെളിയിച്ചു: കാനം

Posted on: May 31, 2018 11:53 am | Last updated: May 31, 2018 at 8:10 pm

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ പിന്തുണയില്ലാതെ ഇടതു ജനാധിപത്യ മുന്നണിക്ക് ജയിക്കാന്‍ കഴിയുമെന്ന് ചെങ്ങന്നൂരിലെ ഫലം തെളിയിക്കുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
അഴിമതിക്കും വര്‍ഗീയതക്കുമെതിരെ ഇടതു ജനാധിപത്യ മുന്നണി നടത്തുന്ന രാഷ്ടീയ പോരാട്ടത്തിനുള്ള അംഗീകാരമാണ് ചെങ്ങന്നൂരിലെ വിധി.

ശക്തമായ ത്രികോണ മത്സരം നടക്കുമെന്നും തങ്ങള്‍ വിജയിക്കുമെന്നുമുള്ള ബിജെപിയുടെ അവകാശവാദം പൊളിഞ്ഞിരിക്കുന്നു. എല്‍ഡിഎഫ് മണ്ഡലത്തിലും സംസ്ഥാനത്തും തുടങ്ങിവെച്ച വികസന പ്രവര്‍ത്തനങ്ങള്‍ തുടരാനുള്ള അംഗീകാരമാണ് ജനങ്ങള്‍ നല്‍കിയത്.

ചെങ്ങന്നൂരിലെ ജനങ്ങള്‍ എല്‍ഡിഎഫില്‍ അര്‍പ്പിച്ച വിശ്വാസത്തിന് അനുസരിച്ച് മുന്നണി മുന്നോട്ട് പോകേണ്ടതുണ്ടെന്നും കാനം ഓര്‍മിപ്പിച്ചു. ഇടതു ജനാധിപത്യ മുന്നണിക്ക് അനുകൂലമായ വിധിയെഴുത്ത് നടത്തിയ ചെങ്ങന്നൂരിലെ ജനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.