കോണ്‍ഗ്രസിന് വിലയില്ലാതായെന്ന് വെള്ളാപ്പള്ളി; ബിജെപിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടി

Posted on: May 31, 2018 11:16 am | Last updated: May 31, 2018 at 1:26 pm
SHARE

ആലപ്പുഴ: തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വിലയില്ലാതായതായെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എല്‍ഡിഎഫ് സര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ക്കാണ് ചെങ്ങന്നൂരില്‍ ജനം വോട്ട് നല്‍കിയത്. ബിജെപിയുടെ അഹങ്കാരത്തിനേറ്റ ഫലമാണ് അവര്‍ മൂന്നാം സ്ഥാനത്തെത്താന്‍ കാരണം. പിഎസ് ശ്രീധരന്‍പിള്ള നല്ല സ്ഥാനാര്‍ഥിയായിരുന്നു. എന്നാല്‍ ബിജെപിയുടെ അഹങ്കാരത്തിന്റെ ബലിമൃഗമാകേണ്ടിവന്നത് അദ്ദേഹമാണെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.