Connect with us

Sports

ലോകകപ്പ് ഫുട്‌ബോള്‍: ഗ്രൂപ്പ് സി പരിചയം; ഫ്രാന്‍സ്, ആസ്‌ത്രേലിയ, പെറു, ഡെന്‍മാര്‍ക്ക്

Published

|

Last Updated

രാജ്യം : ഫ്രാന്‍സ്

ഫിഫ റാങ്കിംഗ് : 7
ലോകകപ്പ് ഫൈനല്‍സ് : 14 തവണ
യോഗ്യതാ റൗണ്ട് : 17 തവണ
ആദ്യ ലോകകപ്പ് : 1930
അവസാന ലോകകപ്പ് : 2014
മികച്ച പ്രകടനം : 1998 ചാമ്പ്യന്‍
ആദ്യ റൗണ്ട് : 14 തവണ
സെമി ഫൈനല്‍ : 5 തവണ
ഫൈനല്‍ : 2 തവണ
കിരീടം : ഒരു തവണ

കോച്ച് : ദിദിയര്‍ ദെഷാംസ് – 1998 ല്‍ സിനദിന്‍ സിദാന്റെ തിളക്കത്തില്‍ ഫ്രാന്‍സ് ലോക ചാമ്പ്യന്‍മാരായപ്പോള്‍ ടീം ക്യാപ്റ്റന്‍ ദിദിയര്‍ ദെഷാംസായിരുന്നു. 2012 മുതല്‍ ഫ്രാന്‍സിന്റെ മുഖ്യ പരിശീലകന്‍. മൊണാക്കോ, യുവെന്റസ്, മാഴ്‌സെ ക്ലബ്ബുകളുടെ മുന്‍ പരിശീലകന്‍.

ആ ഗോള്‍ ! 2017 ജൂണ്‍ 9
സ്വീഡന്‍ 2-1 ഫ്രാന്‍സ്

സ്വീഡനോട് തോറ്റെങ്കിലും ഫ്രാന്‍സിനായി ചെല്‍സി സ്‌ട്രൈക്കര്‍ ഒലിവര്‍ ജിറൂദ് നേടിയ ഗോള്‍ ശ്രദ്ധേയമായി. ലോംഗ് റേഞ്ചര്‍ അന്തരീക്ഷത്തില്‍ വെച്ച് ഒന്ന് വെട്ടിത്തിരിഞ്ഞപ്പോള്‍ ഗോളി കാഴ്ചക്കാരനായി.

നക്ഷത്ര താരം : അന്റോയിന്‍ ഗ്രിസ്മാന്‍ – 2016 യൂറോകപ്പിന്റെ സൂപ്പര്‍താരം.
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ നാല് ഗോളുകള്‍, നാല് അസിസ്റ്റുകള്‍. യൂറോപ ലീഗ ഫൈനലില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ വിജയഗോളുകള്‍ നേടി.

രാജ്യം : ആസ്‌ത്രേലിയ

ഫിഫ റാങ്കിംഗ് : 40
ലോകകപ്പ് ഫൈനല്‍സ് : 4 തവണ
യോഗ്യതാ റൗണ്ട് : 14 തവണ
ആദ്യ ലോകകപ്പ് : 1974
അവസാന ലോകകപ്പ് : 2014
മികച്ച പ്രകടനം : 2006 പ്രീക്വാര്‍ട്ടര്‍
ആദ്യ റൗണ്ട് : 4 തവണ
സെമി ഫൈനല്‍ : 0
ഫൈനല്‍ : 0
കിരീടം : 0

കോച്ച് : ബെര്‍ട് വാന്‍ മര്‍വിക് – 2017 നവംബറില്‍ ആസ്‌ത്രേലിയക്ക് ലോകകപ്പ് യോഗ്യത നേടിക്കൊടുത്തതിന് ശേഷം ആന്‍ഗെ പോസ്‌തെഗോഗ്ലു പരിശീലകസ്ഥാനം ഒഴിഞ്ഞു.
ജനുവരിയില്‍ പകരക്കാരനായി ബെര്‍ട് വാന്‍ മര്‍വിക് എത്തി. 2010 ലോകകപ്പില്‍ ഹോളണ്ടിനെ ഫൈനലിലെത്തിച്ച പരിശീലകന്‍. സഊദി അറേബ്യക്ക് റഷ്യ ലോകകപ്പ ്‌യോഗ്യത നേടിക്കൊടുത്തതും പ്രധാന നേട്ടം.

ആ ഗോള്‍ ! 2017 ഒക്ടോബര്‍ 10
ആസ്‌ത്രേലിയ 2-1 സിറിയ

ഏഷ്യന്‍ മേഖല പ്ലേ ഓഫില്‍ സിറിയക്കെതിരെ എക്‌സ്ട്രാ ടൈമില്‍ ടിം കാഹില്‍ നേടിയ ഹെഡര്‍ ഗോള്‍ ആസ്‌ത്രേലിയക്ക് ജയമൊരുക്കി. റഷ്യന്‍ ലോകകപ്പ് യോഗ്യതാ സാധ്യതസജീവമാക്കിയത് ഈ ഗോളാണ്.

നക്ഷത്ര താരം : ടിം കാഹില്‍ – സോക്കറൂസിന്റെ നിത്യഹരിതനായകന്‍. പ്രായത്തെ വെല്ലുന്ന മികവ്. യോഗ്യതാ റൗണ്ടില്‍ 11 ഗോളുകള്‍. മൂന്ന് ലോകകപ്പുകളില്‍ സ്‌കോര്‍ ചെയ്ത താരം.

രാജ്യം : പെറു

ഫിഫ റാങ്കിംഗ് : 11
ലോകകപ്പ് ഫൈനല്‍സ് : 4 തവണ
യോഗ്യതാ റൗണ്ട് : 17 തവണ
ആദ്യ ലോകകപ്പ് : 1930
അവസാന ലോകകപ്പ് : 1982
മികച്ച പ്രകടനം : 1970,1978 ക്വാര്‍ട്ടര്‍ ഫൈനല്‍സ്
ആദ്യ റൗണ്ട് : 4 തവണ
സെമി ഫൈനല്‍ : 0
ഫൈനല്‍ : 0
കിരീടം : 0

കോച്ച് : റിക്കാര്‍ഡോ ഗരേസ– മുന്‍ അര്‍ജന്റീന താരം.
പെറുവിന്റെ കോച്ചായി ചുമതലയേറ്റത് 2015ല്‍. ലാറ്റിനമേരിക്കയില്‍ വിവിധ ക്ലബ്ബുകളെ പരിശീലിപ്പിച്ച റികാര്‍ഡോയുടെ തന്ത്രങ്ങള്‍ പെറുവിന് ലോകകപ്പ് യോഗ്യത കടമ്പ താണ്ടാന്‍ സഹായിച്ചു.

ആ ഗോള്‍ !
2017 സെപ്തംബര്‍ 5
ഇക്വഡോര്‍ 1-2 പെറു

ഇക്വഡോറിനെതിരെ നിര്‍ണായക മത്സരത്തില്‍ പെറുവിന് ജയമൊരുക്കിയത് എഡിസന്‍ ഫ്‌ളോറന്റെ ലോംഗ്‌റേഞ്ചര്‍ ഗോളായിരുന്നു. ലോകകപ്പില്‍ പെറു മുന്നേറ്റ നിരയുടെ നായകസ്ഥാനം ഫര്‍ഫാനില്‍ നിക്ഷിപ്തം.

നക്ഷത്ര താരം : ജെഫേഴ്‌സന്‍ ഫര്‍ഫാന്‍ – പ്രായം മുപ്പത്തിമൂന്നായെങ്കിലും പെറുവിന്റെ പ്രതീക്ഷ ഫര്‍ഫാനിലാണ്.
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ നിര്‍ണായ ഗോളുകള്‍ നേടി.
യോഗ്യതാ റൗണ്ടില്‍ പരാഗ്വെക്കെതിരെയും പ്ലേ ഓഫില്‍ ന്യൂസിലാന്‍ഡിനെതിരെയും നേടിയത് ശ്രദ്ധേയം.

രാജ്യം : ഡെന്‍മാര്‍ക്ക്

ഫിഫ റാങ്കിംഗ് : 12
ലോകകപ്പ് ഫൈനല്‍സ് : 4 തവണ
യോഗ്യതാ റൗണ്ട് : 15 തവണ
ആദ്യ ലോകകപ്പ് : 1986
അവസാന ലോകകപ്പ് : 2010
മികച്ച പ്രകടനം : 1998 ക്വാര്‍ട്ടര്‍ ഫൈനല്‍സ്
ആദ്യ റൗണ്ട് : 4 തവണ
സെമി ഫൈനല്‍ : 0
ഫൈനല്‍ : 0
കിരീടം : 0

കോച്ച് : ഏജ് ഹാര്‍ഡെ– 2016 യൂറോ കപ്പ് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടത് കോച്ച് മോര്‍ട്ടന്‍ ഓള്‍സന്റെ പുറത്താകലിന് കാരണമായി.
പകരമെത്തിയത് ഏജ് ഹാര്‍ഡെ. നോര്‍വെക്കാരന്റെ മിടുക്കില്‍ ഡെന്‍മാര്‍ക്ക് പ്ലേ ഓഫില്‍ അയര്‍ലന്‍ഡിനെ വീഴ്ത്തി റഷ്യക്ക്ടിക്കറ്റെടുത്തു

ആ ഗോള്‍ !
2017 നവംബര്‍ 14
അയര്‍ലന്‍ഡ് 1-5 ഡെന്‍മാര്‍ക്ക്

ക്രിസ്റ്റ്യന്‍ എറിക്‌സന്റെ ഹാട്രിക്ക് മികവില്‍ ഡെന്‍മാര്‍ക്ക് തകര്‍ത്താടി. ആദ്യ ഗോള്‍ വെടിയുണ്ട പോലെ ക്രോസ്ബാറിന്റെ അടിഭാഗത്ത്തട്ടി വലയില്‍ കയറിയത് ഗംഭീരമായി.

നക്ഷത്ര താരം : ക്രിസ്റ്റിയന്‍ എറിക്‌സന്‍ – യൂറോപ്യന്‍ മേഖല യോഗ്യതാ റൗണ്ടില്‍ പതിനൊന്ന് ഗോളുകള്‍.
റോബര്‍ട് ലെവന്‍ഡോസ്‌കിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും മാത്രമാണ് എറിക്‌സന്റെ ഗോളടി മികവിന് മുകളിലുള്ളത്.

Latest