Connect with us

Kerala

ആനയെ മയക്കുവെടിവെച്ച് താല്‍ക്കാലിക പന്തിയില്‍ പാര്‍പ്പിക്കാന്‍ ശിപാര്‍ശ

Published

|

Last Updated

കല്‍പ്പറ്റ: ആനയെ മയക്കുവെടിവെച്ച് പിടികൂടി മുത്തങ്ങ ആന ക്യാമ്പില്‍ താല്‍ക്കാലിക പന്തി ഉണ്ടാക്കി താത്കാലികമായി പാര്‍പ്പിക്കുന്നതിന് വയനാട് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ശിപാര്‍ശ ചെയ്തു. ഇന്നലെ ആനയുടെ ആക്രമണത്തില്‍ പൊന്‍കുഴി ആദിവാസി കോളനിക്കരികെ വനഭാഗത്ത് ഒരു ആദിവാസി ബാലന്‍ മരണപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഇതെ തുടര്‍ന്ന് ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ഇന്നലെ വൈകുന്നേരത്തോടെ ആനയെ മയക്കുവെടി വെച്ച് പിടികൂടി മുത്തങ്ങ ആന ക്യാമ്പില്‍ ആനപന്തി ഉണ്ടാക്കി താത്കാലികമായി പാര്‍പ്പിക്കുന്നതിന് ഉത്തരവായിട്ടുണ്ട്. ആനയെ പിടിക്കുന്നതുവരെ കോളനി നിവാസികളും പൊതുജനങ്ങളും ജാഗരൂകരായിരിക്കണമെന്നും, ഈ കാര്യത്തില്‍ പൊതുജനങ്ങളുടെ പരിപൂര്‍ണ്ണ സഹകരണവും അദ്ദേഹം അഭ്യര്‍ഥിച്ചു.

ജില്ലയില്‍ വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശങ്ങളായ പള്ളിവയല്‍, വെള്ളക്കെട്ട്, പച്ചാടി , കതങ്ങത്ത്, പണയമ്പം , കരിപ്പൂര്‍, സ്‌കൂള്‍ക്കുന്ന്, ഓടപ്പള്ളം, വള്ളുവാടി, താവക്കൊല്ലി ചെതലത്ത്, മരിയനാട്, മൂടക്കൊല്ലി, പൊന്‍കുഴി എന്നിവടങ്ങളില്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങി ഒരു കാട്ടാന വന്‍ കൃഷി നാശവും, ജീവന് ഭീഷണിയും സൃഷ്ടിച്ചിരുന്നു.കാട്ടാനയെ വനാന്തര്‍ഭാഗത്തേക്കും സംസ്ഥാന അതിര്‍ത്തിയിലേക്കും തുരത്തുന്നതിന് വനം വകുപ്പ് കഴിഞ്ഞ മൂന്നു മാസമായി ശ്രമിച്ചു വരികയായിരുന്നു.

Latest