Connect with us

Gulf

സി ബി എസ് ഇ പത്താം തരം ഫലം; യു എ ഇ സ്‌കൂളുകള്‍ക്ക് വിജയത്തിളക്കം

Published

|

Last Updated

ദുബൈ: സി ബി എസ് ഇ പത്താം തരം പരീക്ഷയുടെ ഫലം വന്നപ്പോള്‍ യു എ ഇയിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് വിജയത്തിളക്കം. ഭൂരിഭാഗം സ്‌കൂളുകളും നൂറുമേനി വിജയം സ്വന്തമാക്കി. സി ബി എസ് ഇ ഗ്രേഡിംഗ് രീതി എടുത്തുമാറ്റിയതിന് ശേഷം പരീക്ഷയെഴുതിയ ആദ്യ ബാച്ചായിരുന്നു ഇത്തവണത്തേത്. സിലബസിലെ മുഴുവന്‍ അധ്യായങ്ങളും പഠിച്ചായിരുന്നു വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത് എന്നതിനാല്‍ ഈ വിജയത്തിന് തിളക്കമേറെയെന്ന് അധ്യാപകര്‍ പറഞ്ഞു.
ദുബൈ ക്രസന്റ് ഇംഗ്ലീഷ് ഹൈസ്‌കൂള്‍ നൂറു ശതമാനം വിജയം നേടി. പരീക്ഷയെഴുതിയ 64 കുട്ടികളില്‍ ബാസിമാ ജവഹര്‍ അലി 9 ശതമാനത്തിലേറെ മാര്‍ക്ക് നേടി ഒന്നാമതായി. ഗള്‍ഫ് ഇന്ത്യന്‍ ഹൈസ്‌കൂളിന് നൂറുശതമാനം വിജയത്തിളക്കം. പരീക്ഷയെഴുതിയ 125 വിദ്യാര്‍ഥികളും വിജയിച്ചു. അബുദാബി മോഡല്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 69 പേരും വിജയിച്ചു.

ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍ നൂറ് ശതമാനം വിജയം നേടി. ഷാര്‍ജ ദ എമിറേറ്റ്‌സ് നാഷനല്‍ സ്‌കൂള്‍ നൂറു മേനി കൊയ്തു. 257 കുട്ടികള്‍ പരീക്ഷയെഴുതി. 51 പേര്‍ക്ക് 90 ശതമാനത്തിലേറെയും 161 പേര്‍ക്ക് 75 ശതമാനത്തിലേറെയും മാര്‍ക്ക് ലഭിച്ചു.

ഗള്‍ഫ് ഏഷ്യന്‍ ഇംഗ്ലീഷ് സ്‌കൂള്‍ നൂറുശതമാനം വിജയം കൊയ്തു. ആകെ പരീക്ഷയെഴുതിയ 216 പേരില്‍ 100 പേര്‍ക്ക് ഡിസ്റ്റിന്‍ക്ഷനും 173 പേര്‍ക്ക് ഒന്നാം ക്ലാസും 29 പേര്‍ക്ക് രണ്ടാം ക്ലാസും ലഭിച്ചു. ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 104 പേരും വിജയിച്ചു.

Latest