സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി നിപ്പ സ്ഥിരീകരിച്ചു

Posted on: May 30, 2018 9:14 pm | Last updated: May 30, 2018 at 10:53 pm

കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആകെ നിപ്പ ബാധിതരുടെ എണ്ണം 17 ആയി.

വൈറസ് ബാധ സംശയിക്കുന്ന എട്ട് പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം വന്ന രക്ത പരിശോധന ഫലത്തില്‍ ഇവരില്‍ മൂന്ന് പേരുടേത് നെഗറ്റീവ് ആയിരുന്നു.

ആദ്യം രോഗം ബാധിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ക്ക് നിപ്പയില്ലെന്ന് സ്ഥിരീകരിച്ചാലും വൈറസിന്റെ പ്രജനനകാലം കഴിയുന്നത് വരെ ഇവര്‍ നിരീക്ഷണത്തിലായിരിക്കുമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.