സംസ്ഥാനത്ത് പെട്രോള്‍,ഡീസല്‍ വില ഒരു രൂപ കുറയും

Posted on: May 30, 2018 3:46 pm | Last updated: May 30, 2018 at 8:47 pm

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില ജൂണ്‍ ഒന്ന് മുതല്‍ ഒരു രൂപ കുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മന്ത്രിസഭാ യോഗ ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് മാധ്യമങ്ങളെ ഇക്കാര്യമറിയിച്ചത്. ഇന്ധന വിലയില്‍ ഒരു രൂപയുടെ കുറവ് വരുത്തുന്നതോടെ സംസ്ഥാനത്തിന് നികുതി വരുമാനത്തില്‍ ഒരു വര്‍ഷത്തില്‍ 509 കോടിരൂപയുടെ കുറവുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കര്‍ണാടക തിരഞ്ഞെടുപ്പിന് ശേഷം ദിനംപ്രതി ഇന്ധന വിലയിലുണ്ടായ വര്‍ധനവാണ് സംസ്ഥാന സര്‍ക്കാറിനെ ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്. കാബിനറ്റ് യോഗത്തില്‍ സംസ്ഥാന നികുതി കുറക്കാനുള്ള നിര്‍ദേശം ധനമന്ത്രി തോമസ് ഐസക്കാണ് മുന്നോട്ട് വെച്ചത്. ഇത് മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു. ദേശീയ തലത്തില്‍ ഇത്തരമൊരു തീരുമാനമെടുക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം .