യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ് ലാത്തിവീശി

Posted on: May 30, 2018 2:30 pm | Last updated: May 30, 2018 at 3:49 pm

തിരുവനന്തപുരം: കെവിന്‍ കൊലപാതകത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം.

പോലീസ് ബാരിക്കേഡ് മറികടന്ന് പ്രവര്‍ത്തകര്‍ മുന്നോട്ട് പോകാന്‍ ശ്രമിച്ചപ്പോള്‍ ഉന്തും തള്ളുമുണ്ടായി.
തുടര്‍ന്ന് പോലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് പോലീസ് ലാത്തി വീശി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാതെ റോഡില്‍ കുത്തിയിരുന്ന് പ്രതിഷധിച്ചു. ലാത്തിച്ചാര്‍ജില്‍ നേതാക്കള്‍ ഉള്‍പ്പടെ നിരവധിപ്പേര്‍ക്ക് പരുക്കേറ്റു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഇതിനിടെ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലംകത്തിച്ചു.