കരിപ്പൂരില്‍ 68.64 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

Posted on: May 29, 2018 6:09 am | Last updated: May 28, 2018 at 11:38 pm

കൊണ്ടോട്ടി: കരിപ്പൂരില്‍ ഇന്നലെ ആറ് പേരില്‍ നിന്നായി 68,64,952 രൂപക്കുള്ള രണ്ട് കിലോ 165.6 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്റ്‌സ് വിഭാഗം പിടികൂടി.

മലപ്പുറം അനന്താവൂര്‍ വലിയ പറപ്പൂര്‍ തോട്ടപ്പുറത്ത് ചെറുപറമ്പില്‍ ഹാജറ, കോഴിക്കോട് മടവൂര്‍മുക്ക് പടിഞ്ഞാറെപുരയില്‍ ജംശീര്‍, മുക്കം കാരശ്ശേരി ചാത്തപറമ്പില്‍ ചാലില്‍ ശംസുദ്ദീന്‍, കോഴിക്കോട് കളരാന്തിരി കലപ്പള്ളി അബ്ദുല്‍ ജലീല്‍, കണ്ണൂര്‍ നിര്‍മലഗിരി കാരിയില്‍ കാട്ടില്‍പുറായില്‍ റൈശാദ്, മലപ്പുറം തിരൂര്‍ പൂക്കയില്‍ ബസാര്‍ ചെങ്ങണ കാട്ടില്‍ മുബാറക് എന്നിവരാണ് സ്വര്‍ണ കടത്തുമായി പിടിയിലായത്. ഇവരെ പിന്നിട് ജാമ്യത്തില്‍ വിട്ടു. ശരീരത്തില്‍ ഒളിപ്പിച്ചായിരുന്നു ഇവര്‍ സ്വര്‍ണം കടത്തിയത്.