Connect with us

National

കേരളത്തില്‍ നിന്നുള്ള രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് ജൂണ്‍ 21ന്

Published

|

Last Updated

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂണ്‍ 21ന് നടക്കും. മൂന്ന് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. ജൂണ്‍ 21നു വൈകുന്നേരം തന്നെ വോട്ടെണ്ണുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

പി.ജെ.കുര്യന്‍ (കോണ്‍ഗ്രസ്), സി പി നാരായണന്‍ (സി പി എം), ജോയ് എബ്രഹാം (കേരളാ കോണ്‍ഗ്രസ്) എന്നിവരുടെ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ്. നിലവിലെ സാഹചര്യത്തില്‍ മൂന്നില്‍ രണ്ട് സീറ്റിലും ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ക്കാണ് വിജയിക്കാന്‍ കഴിയുക.

ജൂണ്‍ നാലിനു തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. 11 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 12നു സൂക്ഷ്മ പരിശോധന നടത്തും. 14 വരെ പത്രികകള്‍ പിന്‍വലിക്കാന്‍ അവസരമുണ്ട്. 21നു രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം നാല് വരെയാണ് വോട്ടിംഗ്. വൈകുന്നേരം അഞ്ചിനു വോട്ടെണ്ണല്‍. 25നു തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.