വനിതാ ജഡ്ജിക്ക് ഗ്ലാസില്‍ തുപ്പിയ ശേഷം വെള്ളം നല്‍കി; കീഴ് ജീവനക്കാരനെതിരെ അന്വേഷണത്തിന് ഉത്തരവ്

Posted on: May 28, 2018 4:56 pm | Last updated: May 28, 2018 at 4:56 pm

ആഗ്ര: വനിതാ ജഡ്ജിക്കു കുടിക്കാന്‍ ഗ്ലാസില്‍ തുപ്പിയ ശേഷം വെള്ളം പകര്‍ന്നു നല്‍കിയ കീഴ് ജീവനക്കാരന്‍ പിടിയില്‍. വികാസ് ഗുപ്തയെന്ന നാലാം ക്ലാസ് ജീവനക്കാരനാണ് വീഡിയോയില്‍ കുടുങ്ങിയത്. ഈ മാസം 22നാണ് സംഭവം.

വികാസ് ഗ്ലാസില്‍ തുപ്പിയ ശേഷം ഇതില്‍ വെള്ളം പകര്‍ന്നു നല്‍കുന്നത് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. സംഭവം സംബന്ധിച്ച് അന്വേഷണത്തിന് ജില്ലാ ജഡ്ജി ഉത്തരവിട്ടു. വികാസിനെ ജോലിയില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സംഭവത്തിന് ഇയാളെ പ്രേരിപ്പിച്ചതെന്താണെന്ന് വ്യക്തമായിട്ടില്ല.