പ്രണബ് മുഖര്‍ജി നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് പരിപാടിയില്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്

Posted on: May 28, 2018 3:54 pm | Last updated: May 29, 2018 at 12:32 pm

ന്യൂഡല്‍ഹി: നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് ജൂണ്‍ ഏഴിന് നടക്കുന്ന പരിപാടിയില്‍ മുന്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജി പങ്കെടുക്കുമെന്ന് ആര്‍എസ്എസ് വ്യത്തങ്ങള്‍ സ്ഥിരീകരിച്ചു. എന്നാല്‍ ഇതു സംബന്ധിച്ച് മുഖര്‍ജിയുടെ ഓഫീസ് ഇതുവരെ പ്രസ്താവന പുറത്തിറക്കിയിട്ടില്ലെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തു.

രാജ്യത്തിന്‍രെ വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്ന 600ഓളം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന സംഘ ശിക്ഷ വര്‍ഗ പരിപാടിയെ അഭിസംബോധന ചെയ്ത് മുഖര്‍ജി പ്രസംഗിക്കുമെന്നാണ് ആര്‍എസ്എസ് വ്യത്തങ്ങളെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. പരിപാടിയില്‍ പങ്കെടുക്കാനുള്ള ക്ഷണം മുഖര്‍ജി സ്വീകരിച്ചതായി ആര്‍എസ്എസ് നേതാവ് രാകേഷ് സിന്‍ഹ പറഞ്ഞു.കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് മുഖര്‍ജി പ്രസിഡന്റ് പദമൊഴിയുന്നത്.