യന്ത്ര ഊഞ്ഞാലിന്റെ ട്രോളി കാര്‍ ഇളകിവീണ് പത്ത് വയസുകാരി മരിച്ചു

Posted on: May 28, 2018 11:26 am | Last updated: May 28, 2018 at 11:26 am

അനന്തപുര്‍: ആന്ധ്രപ്രദേശിലെ അനന്തപുരില്‍ യന്ത്ര ഊഞ്ഞാല്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ അമ്യതയെന്ന പത്തുവയസുകാരി മരിച്ചു. മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്. ഞായറാഴ്ച രാത്രിയാണ് സംഭവം. അനന്തപുര്‍ ജൂനിയര്‍ കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന എക്‌സിബിഷനിടെയാണ് ദാരുണ സംഭവം.

ട്രോളി കാറിന്റെ ബോള്‍ട്ട് ഇളകിപ്പോയതിനെത്തുടര്‍ന്ന് ആളുകള്‍ ഉള്‍പ്പെടെ ട്രോളി കാര്‍ താഴേക്ക് പതിക്കുകയായിരുന്നു. ട്രോളി കാറിന്റെ ബോള്‍ട്ട് ഇളകിക്കിടക്കുന്നത് ചിലര്‍ ഓപ്പറേറ്ററുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും മദ്യ ലഹരിയിലായിരുന്ന ഇയാള്‍ അവഗണിക്കുകയായിരുന്നു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടം സംബന്ധിച്ച് ജില്ലാ ഭരണകൂടം ആന്വേഷണത്തിനുത്തരവിട്ടു.