വിജയകുമാര്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ചെന്നിത്തല

Posted on: May 28, 2018 9:14 am | Last updated: May 28, 2018 at 11:53 am

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഡി വിജയകുമാര്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെയുള്ള ജനവിധിയാകും ചെങ്ങന്നൂരിലേത്. ജനങ്ങള്‍ ആഗ്രഹിക്കുന്നത് വിജയകുമാറിന്റെ വിജയമാണ്. നാല്‍പ്പത് വര്‍ഷമായി ചെങ്ങന്നൂരില്‍ പ്രവര്‍ത്തിക്കുന്ന വിജയകുമാറിനോട് ചെങ്ങന്നൂരുകാര്‍ക്ക് പ്രത്യേക പ്രതിബദ്ധതയുണ്ട്. യുഡിഎഫ് നല്ല ആത്മവിശ്വാസത്തിലാണെന്നും ചെന്നിത്തല പറഞ്ഞു. ഭാര്യക്കൊപ്പം വോട്ട് ചെയ്യാനെത്തിയ ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.