ജനകീയ ഇഫ്താര്‍ സംഗമം നടത്തി

Posted on: May 27, 2018 9:15 pm | Last updated: May 27, 2018 at 9:15 pm

റിയാദ്: നിലമ്പൂര്‍ പ്രവാസി സംഘടനയുടെ ആഭിമുഖ്യത്തില്‍ ജനകീയ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
റിയാദ് ബത്തയിലെ സംസം റെസ്‌റ്റോറന്റില്‍ വെച്ച് നടന്ന സംഗമത്തില്‍ വിവിധ രാഷ്ട്രീയ സാമൂഹിക സാംസകാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു

ഇഫ്താര്‍ സംഗമത്തില്‍ ഹിദായത്ത് ചുള്ളിയില്‍ അദ്ധ്യക്ഷത വഹിച്ചു. ബഷീര്‍ ടി പി വണ്ടൂര്‍, മുജീബ് കെ വി മമ്പാട്, രാജന്‍ നിലമ്പൂര്‍ അമരമ്പലം, ജാഫര്‍ മൂത്തേടത്ത് സംസാരിച്ചു. ജീവകാരുണ്യ കൂപ്പണ്‍ ഇല്ല്യാസ് മൂത്തേടത്തിന് നല്‍കി. സൈനുല്‍ ആബ്ദീന്‍ ഒറ്റകത്ത് പ്രകാശനം കര്‍മ്മം നിര്‍വ്വഹിച്ചു.

ഉനൈസ് വല്ലപ്പുഴ, സജി ഷെമീര്‍, റഫീഖ്.കെ.പി ബാബു അയ്യാര്‍പൊയില്‍, ജാസിദ് അത്തിമണ്ണില്‍, ഗിരീഷ് കുമാര്‍, സലീല്‍ വലിയകത്ത്, തന്‍സീര്‍, റജീഷ് അറക്കല്‍ എന്നിവര്‍ ഇഫ്താര്‍ സംഗമത്തിന് നേതൃത്വം നല്‍കി.

പര്‍വീസ് എരഞ്ഞിക്കല്‍ സ്വാഗതവും, ആന്റണി സെബാസ്റ്റ്യന്‍ ചീരാംവീട്ടില്‍ നന്ദിയും പറഞ്ഞു.