വിഘടനവാദി നേതാവിന്റെ മകള്‍ സിബിഎസ്ഇ പരീക്ഷയില്‍ ജമ്മുവില്‍ ഒന്നാമത്

Posted on: May 26, 2018 10:00 pm | Last updated: May 27, 2018 at 1:23 pm

ശ്രീനഗര്‍: തീഹാര്‍ ജയിലില്‍ കഴിയുന്ന വിഘടനവാദി നേതാവ് ഷാബിര്‍ ഷയുടെ മകള്‍ സാമ ഷാബിര്‍ ഷ സിബിഎസ്ഇ 12 ക്ലാസ് പരീക്ഷയില്‍ ജമ്മു കശ്മീരില്‍ ഒന്നാമത്. അത്വജാനിലെ ഡല്‍ഹി പബ്ലിക്ക് സ്‌കൂളില്‍ വിദ്യാര്‍ഥിനിയായ സാമ 97.8 ശതമാനം മാര്‍ക്ക് നേടിയതായി സ്‌കൂള്‍ അധിക്യതര്‍ പറഞ്ഞു. ശനിയാഴ്ചയാണ് ഫലം പുറത്തുവന്നത്.

കശ്മീര്‍ ഡമോക്രാറ്റിക് ഫ്രീഡം പാര്‍ട്ടിയുടെ തലവനായ ഷാബിര്‍ ഷ ഇപ്പോള്‍ തീഹാര്‍ ജയിലില്‍ തടവില്‍ കഴിയുകയാണ്. കശ്മീര്‍ താഴ് വരയിലെ തീവ്രവാദി സംഘടനക്ക് ധനസഹായവും ഊര്‍ജവും പകരുന്നുവെന്നാരോപിച്ച് സെപ്തംബറിലാണ് ഷയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.