ഇലക്‌ട്രോണിക് സ്‌കൂട്ടറുമായി ലാംപ്രട്ട

Posted on: May 26, 2018 8:49 pm | Last updated: May 26, 2018 at 8:49 pm

ന്യൂഡല്‍ഹി: ഒരു കാലത്ത് ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കിയ ലാംപ്രട്ട സ്‌കൂട്ടറിന് ഇലക്‌ട്രോണിക് വകഭേതം വരുന്നു. ഇറ്റാലിയന്‍ കമ്പനിയായ ലാംപ്രട്ടയുടെ ഇലക്ട്രിക് മോഡല്‍ ഈ വര്‍ഷം അവസാനം വിപണിയില്‍ എത്തും.

സ്‌കൂട്ടര്‍ ഉത്പാദന രംഗത്ത് 70 വര്‍ഷം പിന്നിട്ട കമ്പനിയാണ് ലാംപ്രട്ട. 70ാം വാര്‍ഷികത്തോട് അനുബന്ധിച്ച് കഴിഞ്ഞ വര്‍ഷം വി സ്‌പെഷ്യല്‍ എന്ന മോഡല്‍ കമ്പനി പുറത്തിറക്കിയിരുന്നു. ഈ വര്‍ഷം ഇതിന്റെ പുതിയ മൂന്ന് മോഡലുകള്‍ കമ്പനി ആസ്‌ട്രേലിയയില്‍ പുറത്തിറക്കുന്നുണ്ട്.