ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആരോപണം തെറ്റെന്ന് പേടിഎം

Posted on: May 26, 2018 8:42 pm | Last updated: May 26, 2018 at 8:42 pm

ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ വിവരങ്ങള്‍ മൂന്നാം കക്ഷിയുമായി പങ്കുവെച്ചെന്ന ആരോപണം നിഷേധിച്ച്, ഇന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ വാലറ്റ് കമ്പനിയായ പേടിഎം. പേടിഎമ്മില്‍ രജിസ്റ്റര്‍ ചെയ്ത 300 ദശലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങളും സുരക്ഷിതമാണെന്ന് കമ്പനി ബ്ലോഗ് പോസ്റ്റില്‍ വ്യക്തമാക്കി.

പേടിഎം ഉപഭോക്താക്കളുടെ വിവരങ്ങള്‍ മൂന്നാം കക്ഷിക്ക് ചോര്‍ത്തി നല്‍കിയതായി സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഈ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിയാണ് കമ്പനിയുടെ ബ്ലോഗ് കുറിപ്പ്. പേടിഎമ്മില്‍ രജിസ്റ്റര്‍ ചെയ്തവരുടെ വിവരങ്ങള്‍ അവരുടേതാണ്. അത് തങ്ങളുടേതല്ല. ഒരു കമ്പനിക്കും, ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും ഈ വിവരങ്ങള്‍ തങ്ങള്‍ കൈമാറില്ലെന്നും പേടിഎം പറയുന്നു.