നിപ്പ വൈറസില്ല: മലപ്പുറം ജില്ലയില്‍ ഭീതി ഒഴിയുന്നു

Posted on: May 26, 2018 9:44 am | Last updated: May 26, 2018 at 9:44 am
SHARE

മലപ്പുറം: നിപ്പാ’വൈറസ് ഭീതിയെ തുടര്‍ന്ന് ജില്ലയില്‍ നിന്നും പരിശോധനയക്കച്ച സാമ്പിളുകളുടെ ഫലം നെഗറ്റീവ് ആണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു.
സംശയത്തെ തുടര്‍ന്ന് ജില്ലയില്‍ നിന്നും അഞ്ച് പേരുടെ സാമ്പിളുകളാണ് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്കയച്ചിരുന്നത്. ഇവയെല്ലാം നെഗറ്റീവാണെന്ന് സ്ഥിരീകരിച്ച് ഫലം ലഭ്യമായിട്ടുണ്ട്. ജില്ലയിലെ കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണ്.

ഡോക്ടര്‍മാര്‍ക്കും രോഗീ പരിചാരകരായ മറ്റു ആശുപത്രി ജീവനക്കാര്‍ക്കും മുന്‍കരുതലിനാവശ്യമായ സര്‍ജിക്കല്‍ മാസ്‌ക്, ഗ്ലൗസ്, പി പി കിറ്റ് തുടങ്ങിയ ഉപകരണങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലെ കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാണ്. സ്വകാര്യ ആശുപത്രികള്‍ക്കുപെടെ ഇവ ആവശ്യാനുസരണം ലഭ്യമാക്കും. ആശങ്കയിലാക്കുന്ന രൂപത്തിലുള്ള പ്രചാരണങ്ങളില്‍ നിന്നും എല്ലാവരും വിട്ടു നില്‍ക്കണം.

മുന്‍കരുതലുള്‍പ്പെടെയുള്ള കാര്യങ്ങളടക്കം മെഡിക്കല്‍ ബുള്ളറ്റിന്‍ വഴി യഥാസമയം മാധ്യമങ്ങളിലൂടെ പൊതുജനങ്ങളെ അറിയിക്കാന്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ചേര്‍ന്ന് സംവിധാനമൊരുക്കിയിട്ടുണ്ട്. മറ്റു കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ കൈമാറി ജനങ്ങളെ അനാവശ്യ ഭീതിയിലാക്കരുതെന്നും ഡി എംഒ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here