Connect with us

Kerala

തുടര്‍ച്ചയായ 13ാം ദിനം; ഇന്ധന വില മുന്നോട്ട് തന്നെ

Published

|

Last Updated

തിരുവനന്തപുരം: ജനജീവിതം ദുസ്സഹമാക്കി ഇന്ധന വില തുടര്‍ച്ചയായ പതിമൂന്നാം ദിവസവും കൂട്ടി. പെട്രോളിന് 14 പൈസയും ഡീസലിന് 16 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 82.14 രൂപയും ഡീസലിന് 74.76 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 80.17 രൂപയും ഡീസലിന് 73.35 രൂപയും കോഴിക്കോട് പെട്രോള്‍ 81.07 രൂപയും ഡീസലിന് 73.70 രൂപയുമായി.

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം തുടര്‍ച്ചയായ 13ാം ദിവസമാണ് ഇന്ധന വില കൂട്ടുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നതാണ് വിലവര്‍ധനക്ക് കാരണമെന്നാണ് എണ്ണക്കമ്പനികള്‍ നല്‍കുന്ന വിശദീകരണം. ഇന്ധനവില റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുമ്പോള്‍ കേന്ദ്ര, സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് വന്‍ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.

Latest