സി ബി എസ് ഇ പ്ലസ് ടു പരീക്ഷാ ഫലം നാളെ

Posted on: May 25, 2018 8:30 pm | Last updated: May 25, 2018 at 9:02 pm

ന്യൂഡല്‍ഹി: സി ബി എസ് ഇ പ്ലസ് ടു പരീക്ഷാ ഫലം ശനിയാഴ്ച പത്ത് മണിക്ക് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം സെക്രട്ടറി അനില്‍ സ്വരൂപ് അറിയിച്ചു. പത്താം ക്ലാസ് പരീക്ഷാഫലം ജൂണ്‍ ആദ്യവാരത്തില്‍ പ്രഖ്യാപിക്കുമെന്നും സി ബി എസ് സി അറിയിച്ചു. 12,11,86,306 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം സി ബി എസ് ഇ പ്ലസ് ടു പരീക്ഷ എഴുയത്.

സി ബി എസ് ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbseresults.nic.in, cbse.nic.in എന്നിവകളില്‍ നിന്ന് രാവിലെ പത്ത് മുതല്‍ ഫലം അറിയാം. ഇതിന് പുറമെ ഈ വര്‍ഷം മുതല്‍ google.com-epw ഫലം പ്രസിദ്ധീകരിക്കും.