Kerala
കേരളത്തില്‍ മൂന്ന് ദിവസം കനത്ത മഴക്ക് സാധ്യതയെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. 21 സെന്റീമീരറ്റര്‍ വരെ ഉയരത്തില്‍ മഴ രേഖപ്പെടുത്തിയേക്കാമെന്നാണ് മുന്നറിയിപ്പ്. അപൂര്‍വമായാണ് കേന്ദ്രം ഇത്തരം മുന്നറിയിപ്പ് പുറപ്പെടുവിക്കാറ്. സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകള്‍ക്കും അഗ്നിശമന സേനകള്‍ക്കും കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മത്സ്യത്തൊഴിലാളികള്‍ ഈ മാസം 30 വരെ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്. ബീച്ചിലെത്തുന്ന വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങരുത്. അടുത്ത ചൊവ്വാഴ്ച വരെ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് രാത്രി ഏഴ് മണി മുതല്‍ മലയോര മേഖലയിലേക്ക് പോകുന്നത് ഒഴിവാക്കണമെന്ന് പോലിസും നിര്‍ദേശം നല്‍കി.
---- facebook comment plugin here -----