പരിശോധന ഫലം ലഭിച്ചു; കോട്ടയത്ത് നിപ്പയില്ല

Posted on: May 25, 2018 12:28 pm | Last updated: May 25, 2018 at 1:59 pm

കോട്ടയം: നിപ്പ വൈറസ് ബാധയേറ്റെന്ന സംശയത്താല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നും പരിശോധനക്കയച്ച രണ്ട് പേരുടേയും റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. ഇരുവര്‍ക്കും നിപ്പയില്ലെന്ന് സ്ഥിരീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളാണ് ലഭിച്ചത്.

കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ 57കാരനെയാണ് ആദ്യം നിപ്പ രോഗബാധയെന്ന സംശയത്താല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോട്ടയത്തേക്ക് വിവാഹ നിശ്ചയ പരിപാടിക്ക് പോകവെയാണ് ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ കോട്ടയം സ്വദേശിനിയെയും നിപ്പ ബാധ സംശയത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഇരുവരും പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇവരുടെ രക്ത, സ്രവ സാമ്പികളുകള്‍ പരിശോധനക്കയച്ചതില്‍ ഫലം വന്നപ്പോഴാണ് ഇരുവര്‍ക്കും നിപ്പയില്ലെന്ന് സ്ഥിരീകരിച്ചത്.