ടൊറന്റോയിലെ ഇന്ത്യന്‍ റസ്‌റ്റോറന്റിലുണ്ടായ സ്‌ഫോടനത്തില്‍ 15 പേര്‍ക്ക് പരുക്ക്

Posted on: May 25, 2018 11:45 am | Last updated: May 25, 2018 at 12:58 pm

ഒട്ടാവ: കനേഡിയന്‍ നഗരമായ ടൊറന്റോയിലെ ഇന്ത്യന്‍ റസ്‌റ്റോറന്റിലുണ്ടായ സ്‌ഫോടനത്തില്‍ 15 പേര്‍ക്ക് പരുക്ക്. മിസിസാഗയിലെ ബോംബെ ബേല്‍ റസ്‌റ്റോറന്റിലാണ് വ്യാഴാഴ്ച രാത്രി 10.30ഓടെ സ്‌ഫോടനമുണ്ടായത്.

പരുക്കേറ്റവരില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അജ്ഞാതരായ രണ്ട് പേര്‍ സ്‌ഫോടക വസ്തുക്കളുമായി റസ്‌റ്റോറന്റിലേക്ക് പോകുന്ന ചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.