Connect with us

Sports

കോഹ്‌ലിക്ക് പരുക്ക്; കൗണ്ടിയില്‍ കളിച്ചേക്കില്ല

Published

|

Last Updated

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിക്കു പരുക്ക്. കഴുത്തിനേറ്റ പരുക്കേറ്റ ഇന്ത്യന്‍ ബാറ്റ്‌സ്മാന് ഇംഗ്ലണ്ടിലെ കൗണ്ടി ടീമായ സറേയ്ക്കു വേണ്ടി കളിക്കാനാവില്ലെന്ന് ബിസിസിഐ താത്കാലിക സെക്രട്ടറി അമിതാഭ് ചൗദരി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ജൂണ്‍ 15ന് മുമ്പായിട്ട് വിരാടിന് ഫിറ്റ്‌നെസ് തെളിയിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ ഇംഗ്ലണ്ട് പര്യടനം നഷ്ടമാകും. ടീം ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് കോലി സറേയുമായി കരാറൊപ്പിട്ടത്. കഴുത്തെല്ലിലെ പരിക്കിനെ തുടര്‍ന്ന് കോലി ചികില്‍സ തേടിയതായി ഒരു ദേശീയ മാധ്യമാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പിറകെ ബി സിസി ഐ ഇത് സ്ഥിരീകരിച്ചു. ഇംഗ്ലണ്ടിലെ മോശം റെക്കോര്‍ഡിനെ തുടര്‍ന്നാണ് ദേശീയ ടീമിന്റെ മല്‍സരം പോലും വേണ്ടെന്നു വച്ച് കോലി സറേയുമായി കരാര്‍ ഒപ്പിടാന്‍ കാരണം. ഇംഗ്ലീഷ് മണ്ണില്‍ അഞ്ചു ടെസ്റ്റുകള്‍ കളിച്ച അദ്ദേഹത്തിന് 134 റണ്‍സ് മാത്രമേ നേടാനായിട്ടുള്ളൂ.

ഇംഗ്ലണ്ട് പര്യടനത്തില്‍ കോഹ്‌ലിക്കു കളിക്കാനായില്ലെങ്കില്‍ ഇന്ത്യക്ക് വെല്ലുവിളിയാകും. ജൂണ്‍ 14ന് ബെംഗളൂരുവില്‍ അഫ്ഗാനിസ്താനെതിരേ നടക്കുന്ന ഇന്ത്യയുടെ ചരിത്ര ടെസ്റ്റില്‍ നിന്നും അദ്ദേഹം നേരത്തേ പിന്‍മാറിയിരുന്നു. കോലിയുടെ അഭാവത്തില്‍ അജിങ്ക്യ രഹാനെയാണ് അഫ്ഗാനെതിരേ ഇന്ത്യയെ നയിക്കുന്നത്.