ഇംഗ്ലണ്ട് ആദ്യ ദിനം ആള്‍ ഔട്ട്

Posted on: May 25, 2018 6:26 am | Last updated: May 25, 2018 at 12:31 am

വിക്കറ്റ് വീഴ്ത്തിയ ഹസന്‍ അലിയുടെ ആഹ്ലാദം

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ആദ്യ ദിനം പാക്കിസ്ഥാന് മേല്‍ക്കോയ്മ. ആതിഥേയരായ ഇംഗ്ലണ്ടിനെ 184ന് ആള്‍ ഔട്ടാക്കിയ പാക്കിസ്ഥാന്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സെടുത്തിട്ടുണ്ട്. ആദ്യ ദിവസത്തെ കളി അവസാനിപ്പിക്കുമ്പോള്‍ 134 റണ്‍സ് പിറകിലാണ് പാക്കിസ്ഥാന്‍.

പതിനെട്ട് റണ്‍സുമായി അസ്ഹര്‍ അലിയും 21 റണ്‍സുമായി ഹാരിസ് സുഹൈലുമാണ് ക്രീസില്‍. ഇമാമം ഉല്‍ ഹഖിന്റെ (4) വിക്കറ്റാണ് പാക്കിസ്ഥാന് നഷ്ടമായത്. പേസര്‍ സ്റ്റുവര്‍ട് ബ്രോഡിനാണ് വിക്കറ്റ്.

ഇംഗ്ലണ്ട് ബാറ്റിംഗില്‍ അലസ്റ്റര്‍ കുക്കാണ് (70) ടോപ് സ്‌കോറര്‍. ബെന്‍സ്‌റ്റോക്‌സ് (38), ജോണി ബെയര്‍സ്‌റ്റോ (27) എന്നിവരും ചെറുത്ത് നില്‍പ്പ് നടത്തി.

നാല് വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് അബ്ബാസും ഹസന്‍ അലിയുമാണ് ഇംഗ്ലണ്ടിനെ തകകര്‍ത്തത്. ആമിറും ഫഹീം അശ്‌റഫും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.