അമിതവേഗം തടയാന്‍ റമസാന്‍ കിറ്റുകള്‍

Posted on: May 24, 2018 9:38 pm | Last updated: May 25, 2018 at 8:08 pm
അബുദാബി മുസഫയിലെ തൊഴിലാളികള്‍ക്ക് അബുദാബി
പോലീസ് ഭക്ഷണ കിറ്റ് വിതരണം ചെയ്യുന്നു

അബുദാബി: സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി അമിത വേഗത തടയുന്നതിന് അബുദാബി പോലീസ് ഡ്രൈവര്‍മാര്‍ക്ക് ഇഫ്താര്‍ കിറ്റ് വിതരണം ചെയ്തു. അബുദാബി, അല്‍ ഐന്‍, അല്‍ ദഫ്റ എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത സിഗ്‌നലുകളിലും റൗണ്ട് അബൗട്ടുകളിലുമാണ് സന്നദ്ധ സേവകരുടെ സഹായത്തോടെ അബുദാബി പോലീസ് ഭക്ഷണ പൊതികള്‍ വിതരണം ചെയ്തത്. റമസാന്‍ സുരക്ഷയുടെ ഭാഗമായി നടപ്പിലാക്കിയ ഇഫ്താര്‍ കിറ്റ് വിതരണത്തില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പുറമെ അബുദാബി പോലീസിലെ ഓഫീസര്‍മാരും ജീവനക്കാരും പങ്കെടുത്തു.

വിവിധ സ്ഥലങ്ങളില്‍ കമ്യൂണിറ്റി അംഗങ്ങളുമായി ആശയവിനിമയം നടത്താന്‍ ഇതുവഴി കഴിഞ്ഞതായി അബുദാബി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അബുദാബി പോലീസ് റമസാന്‍ മാസത്തില്‍ ഡ്രൈവര്‍മാര്‍ക്കിടയില്‍ റമസാന്‍ സുരക്ഷയും ബദ്രദയും ക്യാമ്പയിന്‍ പ്രചാരണം നടത്തുമെന്ന് അബുദാബി പോലീസ് അറിയിച്ചു.