പിണറായി അഹങ്കാരം വെടിയണം; കേരളത്തില്‍ ബിജെപി ഭരണം വരും: ബിപ്ലവ് ദേവ്

Posted on: May 24, 2018 1:02 pm | Last updated: May 24, 2018 at 1:02 pm

കൊച്ചി: പിണറായി വിജയന്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രിയല്ലെന്നും കേരളത്തിലെ ജനങ്ങളുടെ മുഖ്യമന്ത്രിയാണെന്ന കാര്യം അദ്ദേഹം ഓര്‍ക്കണമെന്നും ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ്. വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പിണറായി അഹങ്കാരിയാണെന്നും അതുകൊണ്ടാണ് അദ്ദേഹം ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാത്തതെന്നും ബിപ്ലവ് പറഞ്ഞു. മണിക് സര്‍ക്കാറിന്റെ അവസ്ഥയിലേക്കാണ് പിണറായി സര്‍ക്കാര്‍ പോകുന്നതെന്നും കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ ഭരണത്തില്‍ വരുമെന്നും ബിപ്ലവ് കൂട്ടിച്ചേര്‍ത്തു. ത്രിപുര സര്‍ക്കാര്‍ ശ്രീജിത്തിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും ബിപ്ലവ് കുമാര്‍ പ്രഖ്യാപിച്ചു.