Connect with us

National

സിവില്‍ സര്‍വീസ് നിയമനത്തില്‍ മോദി ആര്‍ എസ് എസ്സുകാരെ തിരുകിക്കയറ്റാന്‍ ശ്രമിക്കുന്നെന്ന് രാഹുല്‍

Published

|

Last Updated

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് നിയമനത്തില്‍ പ്രധാനമന്ത്രി അവിഹിത ഇടപെടല്‍ നടത്തുന്നെന്നാരോപിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സിവില്‍ സര്‍വീസ് യോഗ്യത നേടിയവരില്‍ ആര്‍ എസ് എസ്സിന് താത്പര്യമുള്ളവരെ മാത്രം വിവിധ കേന്ദ്ര തസ്തികകളില്‍ നിയമിക്കാനുള്ള നീക്കമാണ് മോദി നടത്തുന്നത്. ആര്‍ എസ് എസ്സിന് ആവശ്യമുള്ളവരെ മാത്രം കേന്ദ്രസര്‍വീസുകളിലേക്ക് നിയമിക്കാനുള്ള തീരുമാനത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതികരിക്കണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉദ്യോഗാര്‍ഥികള്‍ നേടിയ മാര്‍ക്കിന് അനുസരിച്ച് വിവിധ സര്‍വീസുകളിലേയ്ക്ക് നിയമിക്കുന്ന ചട്ടം പ്രധാനമന്ത്രി അട്ടിമറിക്കുകയാണ്. വിദ്യാര്‍ഥികളുടെ ഭാവി അപകടത്തിലായിരിക്കുന്നു. വിദ്യാര്‍ത്ഥികളേ ഉണരൂ, നിങ്ങളുടെ ഭാവി അവതാളത്തിലാണ്. നിങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണ് ആര്‍ എസ് എസ് ആവശ്യപ്പെടുന്നതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. ബൈ ബൈ യു പി എസ് സി എന്ന ഹാഷ്ടാഗും ട്വീറ്റിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്.