പയ്യന്നൂരില്‍ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ അക്രമത്തിനിരയായി; ബിജെപി ഓഫീസിന് നേരെ ബോംബേറ്

Posted on: May 22, 2018 2:48 pm | Last updated: May 22, 2018 at 4:55 pm

കണ്ണൂര്‍: പയ്യന്നൂരില്‍ ബിജെപി ഓഫീസിനെ നേരെ ബോംബേറ്. പയ്യന്നൂര്‍ നിയോജക മണ്ഡലം ഓഫീസായി പ്രവര്‍ത്തിക്കുന്ന മാരാര്‍ജി മന്ദിരത്തിന് നേരെയാണ് ബോംബേറുണ്ടായത്. രാവിലെ പതിനൊന്ന് മണിയോടെ വാഹനത്തിലെത്തിയവരാണ് അക്രമം നടത്തയത്.

രാവിലെ സിപിഎം പ്രവര്‍ത്തകനായ ഷിനുവിന് നേരെ ആക്രമണമുണ്ടായതിന് പിറകെയാണ് ബോംബേറ്. ബിജെപി പ്രവര്‍ത്തകന്‍ രജ്ഞിത്തിന് നേരെയും ആക്രമണമുണ്ടായിരുന്നു.പരുക്കേറ്റവര്‍ പയ്യന്നൂരിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. സംഘര്‍ഷത്തെത്തുടര്‍ന്ന് സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.