Connect with us

National

30 കോടി രൂപയുടെ മയക്ക്മരുന്ന് ഗുളികകളുമായി നാല് പേര്‍ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: 30 കോടിരൂപ വിലവരുന്ന മയക്ക്മരുന്ന് ഗുളികകളുമായി നാല് പേരെ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും പിടികൂടി. മെഫിഡ്രോണ്‍, മെതാക്യുലോണ്‍, ഡയസിപാം, ലോറാസിപാം,നിട്രാസിപാം,അല്‍പ്രസോളോം എന്നിങ്ങനെ പാര്‍ട്ടി ഡ്രഗ്‌സുകള്‍ എന്നറിയപ്പെടുന്ന മയക്ക്മരുന്ന് ഗുളികകളാണ് പിടികൂടിയത്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നും ശേഖരിക്കുന്ന മയക്ക്മരുന്ന് ഗുളികകള്‍ യു കെ, യു എസ് എ, യു എ ഇ തുടങ്ങിയ രാജ്യങ്ങിലെ ആവശ്യക്കാര്‍ക്ക് എത്തിച്ച് കൊടുക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

ആഷിഷ്(29),അസിംഅലി(23), പ്രവീണ്‍ സെയ്‌നി(32)രാജേന്ദര്‍(26) എന്നിവരാണ് പിടിയിലായത്. ലണ്ടനിലുള്ള ബല്‍ജീത് സിംഗ്, ഗജേന്ദര്‍ സിംഗ് റാത്തോര്‍ എന്നിവരാണ് സംഘത്തിന്റെ തലവന്‍മാര്‍ എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ഇപ്പോള്‍ ലണ്ടനിലാണുള്ളത്. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ഡല്‍ഹി കേന്ദ്രീകരിച്ച് നടത്തിയിരുന്നത് സെയ്‌നിയായിരുന്നു