ചെങ്ങന്നൂരില്‍ മാണിയുടെ പിന്തുണ യുഡിഎഫിന്

Posted on: May 22, 2018 1:17 pm | Last updated: May 22, 2018 at 8:42 pm

പാല: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് യുഡിഎഫിനെ പിന്തുണക്കുമെന്ന് കെഎം മാണി.

24ന് ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ പൊതുയോഗം ചേരുമെന്നും കേരള കോണ്‍ഗ്രസിന്റെ ഉപസമതി യോഗത്തിന് ശേഷം മാണി പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ കീഴില്‍ കര്‍ഷകര്‍ ദുരിതമനുഭവിക്കുകയാണെന്നും മാണി പറഞ്ഞു.