നിപ്പ വൈറസ് മരണം നടന്ന പ്രദേശങ്ങളിലെ മ്യഗങ്ങളില്‍ രോഗലക്ഷണം കണ്ടെത്തിയിട്ടില്ലെന്ന് വിദഗ്ധര്‍

Posted on: May 22, 2018 12:57 pm | Last updated: May 22, 2018 at 2:50 pm

കോഴിക്കോട്: നിപ്പ വൈറസ് ബാധയേറ്റ് മരണം നടന്ന പ്രദേശങ്ങളിലെ മ്യഗങ്ങളില്‍ ഇതുവരെ ഒരു രോഗലക്ഷണവും കണ്ടെത്തിയിട്ടില്ലെന്ന് കേന്ദ്ര അനിമല്‍ ഹസ്‌ബെന്‍ഡറി കമ്മീഷണര്‍ ഡോ. സുരേഷ്. ദേശാടനപക്ഷികള്‍ വഴി രോഗം പടരാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും അദ്ദേഹം ഒരു സ്വകാര്യ ടിവി ചാനലിനോട് പറഞ്ഞു. നിപ്പക്ക് കാരണം വവ്വാലുകളാണോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും കമ്മീഷര്‍ വ്യക്തമാക്കി.

മ്യഗങ്ങളില്‍ ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങള്‍ , വിഭ്രാന്ത്രി തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ മ്യഗാശുപത്രിയുമായി ബന്ധപ്പെടണം. വളര്‍ത്തുമ്യഗങ്ങളില്‍ രോഗബാധ കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രി കെ കെ രാജു അറിയിച്ചിട്ടുണ്ട് .