Kerala
നിപ്പ വൈറസ് : കോഴിക്കോട് രണ്ട് പേര്‍കൂടി മരിച്ചു

കോഴിക്കോട്: നിപ്പ വൈറസ് ലക്ഷണങ്ങളോടെ കോഴിക്കോട് ചികിത്സയിലായിരുന്ന രണ്ട് പേര്‍കൂടി മരിച്ചു. പനിപിടിപെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൂരാച്ചുണ്ട് വട്ടച്ചിറ സ്വദേശി മാടമ്പള്ളി മീത്തല്‍ രാജന്‍(47), ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നാദാപുരം ഉമ്മത്തൂര്‍ സ്വദേശി അശോകന്‍ എന്നിവരാണ് മരിച്ചത്.
നിപ്പ വൈറസ് പിടിപെട്ട് മരിച്ച സൂപ്പിക്കടയിലെ സഹോദരങ്ങള്‍ ചികിത്സയിലായിരുന്ന ഇഎംഎസ് ആശുപത്രിയില്‍ അതേ സമയത്തു ചികിത്സ തേടിയയാളാണ് രാജന്‍. ഇതോടെ നിപ്പ വൈറസ് ലക്ഷണങ്ങളോടെ മരിച്ചവരുടെ എണ്ണം എട്ടായി. ഇതില്‍ നാല് പേരുടെ മരണം നിപ്പ വൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
---- facebook comment plugin here -----