Connect with us

Sports

ഐ പി എല്‍: പ്ലേ ഓഫിന് ഇന്ന് തുടക്കം

Published

|

Last Updated

ഐ പി എല്ലില്‍ ഇനി നാല് ടീമുകള്‍, നാല് മത്സരങ്ങള്‍. ലീഗ് റൗണ്ടില്‍ ഒന്നാം സ്ഥാനക്കാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദും രണ്ടാമെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഇന്ന് ആദ്യ ക്വാളിഫയറില്‍ മുഖാമുഖം. ജേതാക്കള്‍ നേരെ ഫൈനലിലേക്ക്. അതേ സമയം ഇന്ന് തോല്‍ക്കുന്ന ടീം 25ന് നടക്കുന്ന ക്വാളിഫയര്‍ രണ്ടിലെത്തും. നാളെ നടക്കുന്ന എലിമിനേറ്ററില്‍ ലീഗിലെ മൂന്നും നാലും സ്ഥാനങ്ങളിലെത്തിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലാണ് മത്സരം. ജയിക്കുന്ന ടീം ക്വാളിഫയര്‍ രണ്ടിലെത്തും.

27ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഫൈനല്‍.

കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ പ്രതീക്ഷകള്‍ അവസാനിപ്പിച്ചാണ് ഒമ്പതാം ജയവുമായി ചെന്നൈ രണ്ടാം സ്ഥാത്തെത്തിയത്. നെറ്റ് റണ്‍റേറ്റിലാണ് ഹൈദരാബാദ് ഒന്നാം സ്ഥാനത്തിനായുള്ള പോരില്‍ ധോണിയുടെ ടീമിനെ പിറകിലാക്കിയത്.

വാംഖഡെയില്‍ നിന്ന് വാംഖഡെയിലേക്കുള്ള ഫൈനല്‍ ടിക്കറ്റെടുക്കാനുള്ള അവസരം മുതലെടുക്കുകയാണ് കാന്‍വില്യംസന്റെയും ധോണിയുടെയും ലക്ഷ്യം. തന്ത്രപരമായി ടീമിനെ നയിക്കുന്നവര്‍ തമ്മിലുള്ള പോരാട്ടം കൂടിയാണ് ക്വാളിഫയര്‍ ഒന്ന്. ശിഖര്‍ ധവാന്‍, മനീഷ് പാണ്ഡെ, സിദ്ധാര്‍ഥ് കൗള്‍, യൂസുഫ് പത്താന്‍, ഷാകിബ് അല്‍ ഹസന്‍, ശ്രീവത്സ് ഗോസ്വാമി, കാര്‍ലോസ് ബ്രാത്വെയ്റ്റ്,ഭുവനേശ്വര്‍ കുമാര്‍ റാഷിദ്ഖാന്‍,സന്ദീപ് ശര്‍മ എന്നിവരാണ് ഹൈദരാബാദ് ഇലവനില്‍.

ധോണി നായകനായ ചെന്നൈ ആള്‍ റൗണ്ടര്‍ ഷെയിന്‍ വാട്‌സനെ അംബാട്ടി റായുഡുവിനൊപ്പം ഓപണറായി കൊണ്ടുവന്നേക്കും.സുരേഷ് റെയ്‌ന, ഡുപ്ലെസിസ്, ഡ്വെയിന്‍ ബ്രാവോ, രവീന്ദ്ര ജഡേജ, ഹര്‍ഭജന്‍ സിംഗ്, ഷര്‍ദുല്‍ താക്കൂര്‍, ദീപക് ചഹര്‍, ലുംഗി ഗിഡി എന്നിവരും ആദ്യ ഇലവനില്‍ ഇടം പിടിച്ചേക്കും.

Latest