National
ബാങ്ക് തട്ടിപ്പ്: നീരവ് മോദിയുടെ 170 കോടി രൂപയുടെ ആസ്ഥികള്‍ കണ്ടുകെട്ടി

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായ വജ്രവ്യാപാരി നീരവ് മോദിയുടെ ആസ്തികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്തു. 170 കോടി രൂപ വിലവരുന്ന ആസ്ഥികളാണ് കണ്ടുകെട്ടിയത്. നീരവിന്റെയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയുടെയും സ്ഥാപനങ്ങളില്‍ നിന്ന് 85 കോടിരൂപയുടെ ആഭരണങ്ങള്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് നടപടി. നീരവും മെഹുലും ഇപ്പോള്‍ അമേരിക്കയിലാണ്.
13000 കോടി രൂപയുടെ വായ്പാ തട്ടിപ്പാണ് നീരവ് മോദി നടത്തിയത്. ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നീരവിന്റെയും കൂട്ടാളികളുടെയും 7600 കോടിയുടെ ആസ്ഥികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഏറ്റെടുത്തിട്ടുണ്ട്. സിബിഐയാണ് കേസില്‍ അന്വേഷണം നടത്തുന്നത്.
---- facebook comment plugin here -----