ശോഭനാ ജോര്‍ജിനെതിരെ അപകീര്‍ത്തി പരാമര്‍ശം: എംഎം ഹസനെതിരേ കേസെടുത്തു

Posted on: May 21, 2018 2:25 pm | Last updated: May 21, 2018 at 3:40 pm

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് എംഎം ഹസനെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍
കേസെടുത്തു. തനിക്കെതിരേ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്നാരോപിച്ച് ശോഭനാ ജോര്‍ജ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. . 1991ല്‍ ചെങ്ങന്നൂരില്‍ ശോഭനാ ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കിയതുമായി ബന്ധപ്പെട്ടാണ് ഹസന്‍ വിവാദ പരാമര്‍ശം നടത്തിയത്. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് ഹസന്‍ പ്രതികരിച്ചു